പുസ്തകോത്സവം
സെന്റ്. ഗ്രിഗോറീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീംന്റെ ആഭിമുഖ്യത്തിൽ 2018 ജൂലൈ 18 , 19 തീയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പുസ്തകോത്സവം സങ്കടിപ്പിച്ചു. കൂടുതലും കുട്ടികൾക് വേണ്ടി ഉള്ള കഥ,കവിത , നോവൽ, തുടങ്ങിയ പുസ്തകങ്ങളാണ് പ്രദര്ശിപ്പിച്ചത്. ഡിസി ബുക്ക്സ്. പൂർണ്ണ പബ്ലിക്കേഷൻസ് ദേശാഭിമാനി ബുക്ക്സ് തുടങ്ങിയ ഒട്ടനവധി പ്രസാധകരുടെ പുസ്തകങ്ങൾ അവിടെ കാണാൻ കഴിഞ്ഞു. 10 % - 35 % വരെ വില കിഴിവോടുകൂടിയാണ് പുസ്തകങ്ങൾ വിറ്റിരുന്നത്. ബാലസാഹിത്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത് എങ്കിലും എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതീതിയിലുള്ള പുസ്തകങ്ങളും അവിടെ കാണാൻ സാധിച്ചു . വിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ്മയിലൂടെ പിറന്ന പുസ്തകോത്സവം. മുതിർന്നവർക്ക് കൂടി ഒരു മാർഗദർശിനിയായി നിലകൊള്ളുന്നു.വിദ്യാര്ഥികള്ക് ഇടയിൽ വായനയെ വളർത്തുക എന്ന ലക്ഷ്യങ്ങളാണ് മൂന്നിലോട്ട് പോകുന്നത് എന്ന് എൻ. എസ്.എസ് കോ-ഓർഡിനേറ്റർ കൂടിയായ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യപകർ പറഞ്ഞു



Comments
Post a Comment